സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു; മകള്‍ക്ക് ഗുരുതരം; അപകടം നടന്ന വിവരം അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്
Nov 6, 2020, 17:49 IST
ബദിയടുക്ക: (www.kasargodvartha.com 06.11.2020) സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. പെര്‍ള മണിയമ്പാറ സങ്കിലമൂലയിലെ ശാഹുല്‍ ഹമീദിന്റെ ഭാര്യ സുബൈദ(39)യാണ് മരിച്ചത്.
പരിക്കേറ്റ മകള്‍ ഹലീമത്ത് അനീസ(17)യെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുബൈദയും അനീസയും സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ഏറെ സമയം കഴിഞ്ഞാണ് പരിസരവാസികള്‍ അപകടവിവരം അറിഞ്ഞത്.
വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് ബാങ്കില്‍ എത്തി ഇടപാട് നടത്തിയിരുന്നു. ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. അതിനിടയില്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ സ്‌കൂട്ടര്‍ വീണുകിടക്കുന്നത് കണ്ടത്. ബന്തിയോട് മുട്ടത്തെ ബീരാന്‍ മുഹമ്മദ് - ആസിയ ദമ്പതികളുടെ മകളാണ്.
മറ്റുമക്കള്‍: ആശിഖ്, അന്‍ശിത. സഹോദരങ്ങള്‍: ഖദീജ, നജ്‌ന, ബീഫാത്വിമ, ബല്‍ഖീസ്.
Keywords: Women, Died, Death, Obituary, Accident, Scooter, Badiyadukka, Perla, Hospital, News, Kasaragod, Kerala, Woman dies after scooter overturns.
< !- START disable copy paste -->