city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു; വിവരമറിഞ്ഞ പിതൃസഹോദരി കുഴഞ്ഞുവീണു മരിച്ചു

പടന്നക്കാട്: (www.kasargodvartha.com 27.01.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വിവരമറിഞ്ഞ പിതൃസഹോദരി കുഴഞ്ഞുവീണു മരിച്ചു. പുതുക്കൈ അംഗണ്‍വാടിക്ക് സമീപം ദിനേശ് ബീഡി കമ്പനി ഫോര്‍മാന്‍ കൃഷ്ണന്റെ മകള്‍ സീമ (36) യാണ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു; വിവരമറിഞ്ഞ പിതൃസഹോദരി കുഴഞ്ഞുവീണു മരിച്ചു


നാലുമാസം മുമ്പാണ് സീമക്ക് കാന്‍സര്‍ ബാധ കണ്ടെത്തിയത്. തലശേരി കാന്‍സര്‍ സെന്ററിലെ ചികിത്സക്ക് ശേഷം അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തത്. സീമയുടെ മരണ വിവരമറിഞ്ഞയുടന്‍ പിതൃസഹോദരി വത്സല (60) വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വത്സല മരണപ്പെടുകയായിരുന്നു.

പുതുക്കൈ മട്ടക്കുന്നിലെ പരേതരായ കോരന്‍- കുമ്പച്ചി ദമ്പതികളുടെ മകളാണ് വത്സല. ഭര്‍ത്താവ്: ഗോപാലന്‍ (തേപ്പ് തൊഴിലാളി). മക്കള്‍: പ്രശാന്ത് (തേപ്പ് തൊഴിലാളി), പ്രമോദ് ഗോപാലന്‍ (സിനിമ സഹസംവിധായകന്‍), ഉദുമയിലെ കൂലിത്തൊഴിലാളിയായ അശോകനാണ് സീമയുടെ ഭര്‍ത്താവ്. മക്കള്‍: അശ്വിന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അഭിജിത്ത് (ഏഴാംക്ലാസ് വിദ്യാര്‍ത്ഥി).

ഇരുവരുടെയും മൃതദേഹം പുതുക്കൈയിലെ തറവാട് ശ്മശാനത്തില്‍ ഒരേ സമയത്ത് സംസ്‌കരിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹനന്‍, പുതുക്കൈ ലോക്കല്‍ സെക്രട്ടറി പള്ളിക്കൈ രാധാകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍മാരായ മഹ് മമൂദ് മുറിയനാവി, സന്തോഷ് കുശാല്‍നഗര്‍, ഉണ്ണികൃഷ്ണന്‍, ഭാഗീരഥി, സൗമിനി തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kasaragod, Kerala, News, Padannakad, Death, Obituary, Woman, Hospital,  Woman dies after illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia