ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ട കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു
Dec 20, 2017, 01:08 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2017) ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു. എടനീരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തങ്കമണി (60) ആണ് മരിച്ചത്. ഭര്‍ത്താവ് ബാബുവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് സംഭവം കണ്ട അയല്‍വാസികളും നാട്ടുകാരും പറയുന്നത്.
രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസും കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ചെളിയില്‍ പൂണ്ട നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Obituary, News, Well, Husband, Edneer, Top-Headlines, Thankamani.