പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
Oct 17, 2015, 12:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/10/2015) പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. മഞ്ചേശ്വരത്ത് ആയൂര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി വാസുദേവയുടെ ഭാര്യ ഗൗരി (29)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 14നാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഗൗരി അമിതരക്തസ്രാവത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലാവുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അഞ്ചു വയസുള്ള തൃഷ മറ്റൊരു മകളാണ്. 11 വര്‍ഷമായി ഗൗരിയും കുടുംബവും മഞ്ചേശ്വരത്തെ വാടകക്വാര്‍ട്ടേഴ്‌സിലാണ് താമസം.
പശ്ചിമബംഗാളിലെ സഞ്ജീവ-കരുണ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സഞ്ജയ, ശുക്ല.

Keywords: Manjeshwaram, Death, Obituary, Kasaragod, Kerala, Woman dies after delivery.