പൂജാമുറിയില്‍ നിന്നും സാരിക്കു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ മരിച്ചു
Feb 15, 2016, 10:30 IST
ബദിയഡുക്ക: (www.kasargodvartha.com 15/02/2016) പൂജാമുറിയില്‍ നിന്നും സാരിക്കു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബദിയഡുക്ക കനകപ്പാടിയിലെ ഗീത നായിക് (58) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. ജനാര്‍ദ്ദന നായികിന്റെ ഭാര്യയാണ്.
ഫെബ്രുവരി ഒന്നിന് പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ വിളക്കില്‍ നിന്നും സാരിക്ക് തീപിടിക്കുകയായിരുന്നു. ഓടിക്കൂടിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗീതയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
അപ്പുനായിക്-വെങ്കമ്മ ദമ്പതികളുടെ മകളാണ്. നേരത്തെ ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ഗീത തൊഴില്‍ നഷ്ടപ്പെട്ടതോടെ നാട്ടില്‍ കൂലിപ്പണിയും മറ്റുമെടുത്ത് ജീവിച്ചുവരികയായിരുന്നു. മക്കള്‍: ലക്ഷ്മി, ശാരദ, അപര്‍ണ, അനുഷ. ഏക സഹോദരന്‍ വെങ്കിപ്പ നായിക്.

Keywords: Badiyadukka, Kasaragod, Kerala, Death, Obituary, Woman dies after burn injury.