Died | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു; ദുരന്തം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍
Dec 12, 2022, 18:59 IST
ആദൂര്‍: (www.kasargodvartha.com) നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ സംസ്ഥാന പാതയിലാണ് ദുരന്തം നടന്നത്. ഗ്വാളിമുഖത്തെ ശാനുവിന്റെ ഭാര്യ ശാഹിന (26), മകൾ ശസ (ഒരു വയസ്) എന്നിവരാണ് മരിച്ചത്.
കാറോടിച്ചയാള്‍ക്കും ഗുരുതര പരിക്കുണ്ട്. ഇവരെയെല്ലാം സുള്ള്യ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ ശാഹിനയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. സുള്ള്യ - പരപ്പ റോഡിലാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. വൈകീട്ട് 3.30 മണിയാടെയായിരുന്നു സംഭവം. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

വിവാഹ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ആറോളം പേർ സഞ്ചരിച്ച ഇനോവ കാറാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലം കര്‍ണാടക അതിര്‍ത്തിയിലാണെന്നന്ന് സംശയിക്കുന്നതായും ഇന്റിമേഷന്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ആദൂര്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Accidental-Death, Accident, Obituary, Injured, Woman and baby died when car went out of control.
< !- START disable copy paste -->