Woman died | ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു; ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെയും പ്രദേശവാസികളുടെയും പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു
Oct 11, 2022, 21:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെയും പ്രദേശവാസികളുടെയും പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചെറുവത്തൂര്‍ കാകോട്ടെ പ്രകാശന്റെ ഭാര്യ കെടി നയന (32) യാണ് മരിച്ചത്.
നയനയുടേത് ചികിത്സാ പിഴവാന്നെന്ന് ആരോപിച്ചാണ് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. കിഴക്കുംകര കുശവന്‍കുന്നിലെ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് യുവതിയെ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ ഗുരുതരനിലയിലായ യുവതിയെ ഉടന്‍ മംഗ്‌ളൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് മൃതദേഹം തിരിച്ച് ആശുപത്രിയിലെത്തിച്ചു. ബിപി കുറഞ്ഞത് മൂലമുള്ള ഹൃദയഘാതത്തിനെത്തുടര്‍ന്നാണ് നയന മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുവെങ്കിലും ഇതു സംബന്ധിച്ച് ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം കേള്‍ക്കാതെ മടങ്ങില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷവസ്ഥയുണ്ടാവുകമായിരുന്നു.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
പരവനടുക്കത്തെ കെടി കരുണാകരന്‍ - പുല്ലൂര്‍ മധുരമ്പാടിയിലെ സുജാത ദമ്പതികളുടെ മകളാണ് നയന.
ഇശ പ്രകാശ് നയനയുടെ എകമകളാണ്. സഹോദരന്‍: നിതിന്‍.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Hospital, Treatment, Obituary, Died, Woman admitted for surgery, died.
< !- START disable copy paste -->