വിടവാങ്ങിയത് മാപ്പിളപാട്ടിന്റെ സുല്‍ത്വാന്‍; ഇനി ആസ്വാദക മനസുകളില്‍ ഇശല്‍ ഓര്‍മകള്‍
Oct 13, 2021, 14:13 IST
മലപ്പുറം: (www.kasargodvartha.com 13.10.2021) ആറ് പതിറ്റാണ്ടുകാലം മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിന്ന് അതിനെ ജനകീയമാക്കിയ കലാകാരനായിരുന്നു ബുധനാഴ്ച രാവിലെ വിടവാങ്ങിയ വി എം കുട്ടി. മാപ്പിളപാട്ട് ഗായകന്‍ എന്നതിനപ്പുറം, മാപ്പിളപാട്ട് രചിച്ചും, സംഗീതം നല്‍കിയും ജാതി മത ഭേദമന്യേ എല്ലാവരിലും ഇശലിന്റെ വരികള്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി.
വി എം കുട്ടിയും വിളയില്‍ ഫസീലയും ചേര്‍ന്ന് ആലപിച്ച ഒരുപിടി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ്. 1980 - 90 കാലഘട്ടങ്ങളില്‍ അറേബ്യന്‍ മണലാരണ്യത്തിലേക്ക് ജീവിതം തേടി എത്തിയ മലയാളി പ്രവാസികള്‍ക്ക് ഏകാന്തതകളില്‍ കൂട്ട് വി എം കുട്ടിയുടെ പാട്ടുകളായിരുന്നു. മോയിന്‍ കുട്ടി വൈദ്യരുടെ പാട്ടുകള്‍ കൂടുതല്‍ ജനകീയമാക്കിയതിലും വി എം കുട്ടിയുടെ പങ്ക് ഏറെയാണ്.
ഉണ്ണീന്‍ മുസ്ല്യാര്‍ - ഇത്താച്ചുക്കുട്ടി ദമ്പതികളുടെ മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലില്‍ 1935 ലാണ് വി എം കുട്ടിയുടെ ജനനം. മെട്രികുലേഷനും ടി ടി സിയും പാസായതിന് ശേഷം 1957 ല്‍ കൊളത്തൂരിലെ എ എം എല്‍ പി സ്‌കൂളില്‍ പ്രധാനധ്യാപകനായി ചേര്‍ന്നു. 1985 ല്‍ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു.
1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുണ്ടായിരുന്ന വി എം കുട്ടി ഇന്‍ഡ്യയിലും വിദേശങ്ങളിലുമായി അനവധി ഗാനമേളകള്‍ അവതരിപ്പിച്ചു. ഏഴ് സിനിമകളില്‍ പാടുകയും ഉല്‍പ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനികളില്‍ അഭിനയിക്കുകയും ചെയ്തു.
പതിനഞ്ചോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കേരള സംഗീത നാടക അകാഡെമി, കേരള കലാമണ്ഡലം ഇന്‍സ്റ്റിറ്റിയൂട്, മാപ്പിള കലാ രത്‌നം, ടി ഉബൈദ് ട്രോഫി തുടങ്ങി മുന്നൂറിലധികം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. സംഗീത നാടക അകാഡെമി, ലളിതകലാ അകാഡെമി, ചലച്ചിത്ര അകാഡെമി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമിറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു.
സംകൃത പമഗരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം, പടപ്പുകള്‍ ചെയ്യുന്ന, ഹക്കാന കോനമറാല്‍, യാ ഇലാഹി ഇരു കരം നീട്ടി കരയുന്നേ, ഒട്ടേറെ ജാതിമതം, അന്നിരുപത്തൊന്നില്‍.. തുടങ്ങി അവിസ്മരണീയമായ ഇശല്‍ തേനുകള്‍ ബാക്കിയാക്കിയാണ് വി എം കുട്ടി കടന്നുപോകുന്നത്.

Keywords: News, Kerala, Malappuram, Malayalam, Mappilapatt, Singer, Obituary, Dead, Man, VM Kutty popularized Mappilappattu.
< !- START disable copy paste -->