ചാല സ്വദേശിയായ യുവാവ് പനി മൂര്‍ച്ഛിച്ച് മരിച്ചു
Sep 24, 2014, 16:20 IST
വിദ്യാനഗര്‍: (www.kasargodvartha.com 24.09.2014) പനിമൂര്‍ച്ഛിച്ച് യുവാവ് മരിച്ചു. വിദ്യാനഗര്‍ ചാല സ്വദേശിയും കാസര്‍കോട് നഗരത്തിലെ മഹാരാജ ടെക്സ്റ്റയില്‍സിലെ എക്കൗണ്ടന്റുമായിരുന്ന പി.എ. ഉസ്മാന്‍(25) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു മരണം. പനി മൂര്‍ച്ഛിച്ച് മൂന്നു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു വര്‍ഷമായി ടെക്സ്റ്റയില്‍സില്‍ ജോലി ചെയ്തു വരികയായിരുന്നു.
അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനായ ഉസ്മാന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദീഖ്, ഇസ്മാഈല്‍, ത്വാഹിറ, ഫൗസിയ, ഉമൈബ, ഷബീബ. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ ബെദിര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകനായ ഉസ്മാന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍: മുഹമ്മദ്, സിദ്ദീഖ്, ഇസ്മാഈല്‍, ത്വാഹിറ, ഫൗസിയ, ഉമൈബ, ഷബീബ. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ ബെദിര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Vidya Nagar, Obituary, Kasaragod, Kerala, Usman, Vidyanagar Chala P.A. Usman passes away.
Advertisement:
Advertisement: