Demise | കാസര്‍കോട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
രാജപുരം: (Kasargodvartha) പൊലീസ് ഉദ്യോഗസ്ഥന്‍ (Police Officer) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം (Rajapuram) പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണ ചന്ദ്രനെ ഉടന്‍ പനത്തടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്യൂട്ടി കഴിഞ്ഞ് രാത്രിയോടെയാണ് സ്റ്റേഷനില്‍ നിന്നും മടങ്ങിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടത് കൊണ്ടാണ് വീട്ടിലേക്ക് പോകാന്‍ വൈകിയത്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയതിനാല്‍ മരുന്ന് കഴിച്ചു വന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമിലും രാജപുരം പൊലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ: സുജാത (ഹേമിയോ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി). മക്കള്‍: ശരത്ത്, ജിഷ്ണു. വിദേശത്തുള്ള മകന്‍ ശരത്ത് ബുധനാഴ്ച രാവിലെ 9.30 മണിയോടെ നാട്ടില്‍ എത്തിയശേഷം മൃതദേഹം 11.30 മണിക്ക് പനത്തടിയിലെത്തിച്ച് സംസ്‌ക്കരിക്കും.#Kasaragod #Kerala #Police #Death #Obituary #RIP #India #LocalNews