city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demise | വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ മേഘനാഥന്‍ അന്തരിച്ചു

Veteran Malayalam actor Meghanathan passes away
Photo Credit: Website/Malayalam Cinema

● പി എന്‍ മേനോന്റെ അസ്ത്രം ആണ് ആദ്യ ചിത്രം.
● തമിഴ് സിനിമയിലും പ്രകടനം കാഴ്ചവച്ചു.
● അന്തരിച്ച നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.
● സംസ്‌കാരം പാലക്കാട് ഷൊര്‍ണൂരിലെ വീട്ടില്‍ നടക്കും. 

കോഴിക്കോട്: (KasargodVartha) ചലച്ചിത്ര സീരിയല്‍ നടന്‍ മേഘനാഥന്‍ (Meghanatdhan-60) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. 

അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോലിലെ കീരിക്കാടന്‍ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അന്തരിച്ച നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.
        
1980 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത 'അസ്ത്രം' ആണ് ആദ്യ ചിത്രം. ഈ ചിത്രത്തില്‍ ഒരു സ്റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്‌നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സംസ്‌കാരം പാലക്കാട് ഷൊര്‍ണൂരിലെ വീട്ടില്‍ നടക്കും. ഭാര്യ സുസ്മിത. മകള്‍ പാര്‍വതി.

#Meghanathan #MalayalamCinema #RIP #Actor #Villain #KeralaCinema

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia