city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demise | പ്രശസ്ത മറാത്തി നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു; അനുശോചനം അറിയിച്ച് താരങ്ങള്‍

Photo Credit: Instagram/Atul Parchure

● ബോളിവുഡ് സിനിമകളിലും നിറ സാന്നിധ്യമായിരുന്നു.
● ദുഃഖം രേഖപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി.
● കോവിഡ് കാലത്ത് വൈറല്‍ വീഡിയോകള്‍ സൃഷ്ടിച്ചിരുന്നു.

മുംബൈ: (KasargodVartha) മുതിര്‍ന്ന നടന്‍ അതുല്‍ പര്‍ചുരെ (Atul Parchure-57) അന്തരിച്ചു. ഒരു സ്റ്റേജ് ഷോയില്‍ ജോലി ചെയ്യുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടന്‍ അന്തരിച്ചത്. പുലര്‍ച്ചെയാണ് താരം മരണം വരിച്ചത് എന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് കുടുംബം ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. വര്‍ഷങ്ങളായി ക്യാന്‍സറുമായുള്ള പോരാട്ടത്തിലായിരുന്നു താരം എന്നാണ് വിവരം.  

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അതുല്‍ പര്‍ചുരെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. മറാത്തി സിനിമ രംഗത്ത് എന്നും നിറ സാന്നിധ്യമായിരുന്നു താരം എന്ന് വിവിധ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അനുസ്മരിച്ചു. 

മുന്‍പ് ഒരു ടോക്ക് ഷോയില്‍ താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അതുല്‍ വെളിപ്പെടുത്തിയിരുന്നു. കരളില്‍ 5 സെന്റിമീറ്റര്‍ ട്യൂമര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും അതിന്റെ ചികില്‍സയിലാണെന്നും അതുല്‍ പറഞ്ഞിരുന്നു. 

കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അതുല്‍ പര്‍ചുരെ അറിയപ്പെടുന്ന പ്രശസ്ത മറാത്തി നടനായിരുന്നു. ബോളിവുഡ് സിനിമകളിലും നിറ സാന്നിധ്യമായ താരമാണ് അതുല്‍ പര്‍ചുരെ. 

അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത് എന്നിവരുടെ സിനിമ ഓള്‍ ദ ബെസ്റ്റിലെ അതുല്‍ പര്‍ചുരെയുടെ കോമഡി റോള്‍ ഏറെ ശ്രദ്ധേയമാണ്. സലാമേ ഇഷ്‌ക്, പാര്‍ട്ണര്‍, ഖട്ടമീട്ട, ബുഡ്ഡാ ഹോ ഗാ തേരാ ബാപ്പ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയ വഴി ഏറെ വൈറല്‍ വീഡിയോകള്‍ സൃഷ്ടിച്ചിരുന്നു.

#AtulParchure #MarathiCinema #Bollywood #RIP #IndianCinema #Maharashtra

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub