Accident | വര്‍ക്കലയില്‍ പാളം മുറിച്ച് കടക്കവേ ട്രെയിന്‍ തട്ടി കൗമാരക്കാരിക്കും വയോധികയ്ക്കും ദാരുണാന്ത്യം; അപകടം പൊങ്കാലയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി മടങ്ങുന്നതിനിടെ
● കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസാണ് ഇടിച്ചത്.
● ഇരുവരും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
● മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
● സമാനമായ സംഭവം പാലക്കാട് ലക്കിടിയിലും നടന്നു.
തിരുവനന്തപുരം: (KasargodVartha) വര്‍ക്കലയില്‍ പാളം മുറിച്ച് കടക്കവേ ബന്ധുക്കളായ കൗമാരക്കാരിയും വയോധികയും ട്രെയിന്‍ തട്ടി മരിച്ചു. വര്‍ക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകള്‍ അമ്മു (15) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തായാണ് ദാരുണസംഭവം നടന്നത്.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് അയന്തിയില്‍ റെയില്‍വേ പാളത്തിന് സമീപമുള്ള വലിയ മേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാലയിടുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തയ്യാറാക്കിയശേഷം ഇരുവരും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വേ പാളത്തില്‍ ഉണ്ടായിരുന്ന അമ്മുവിനെ രക്ഷിക്കുന്നതിനിടെയാണ് കുമാരിയും ട്രെയിന്‍ തട്ടി മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. രാത്രി 10 മണിയോടെ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇടിച്ചത്.
സമാനമായ സംഭവം ബുധനാഴ്ച വൈകിട്ട് പാലക്കാടും നടന്നു. ലക്കിടിയില്‍ ട്രെയിന്‍ തട്ടി കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും (24) ഒരു വയസുള്ള മകനുമാണ് മരിച്ചത്. ലക്കിടി ഗേറ്റിന് സമീപം വെച്ചായിരുന്നു അപകടം. ചിനക്കത്തൂര്‍ പൂരം കാണാനെത്തിയതായിരുന്നു അച്ഛനും മകനും. പൂരത്തിന്റെ ഭാഗമായുള്ള കാള വരവ് നടക്കുകയായിരുന്നു. ഇതിന്റെ ആരവങ്ങള്‍ക്കിടയില്‍ ട്രയിന്‍ വരുന്ന ശബ്ദം പ്രഭു കേട്ടില്ല. പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ ദാരുണമായ വാർത്ത മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനും മറക്കാതിരിക്കുക.
Teenage girl and an elderly woman, relatives, died after being hit by a train while crossing the railway track in Varkala, Kerala. They were returning after preparing for the Attukal Pongala festival. A similar accident occurred in Palakkad.
#VarkalaAccident, #TrainAccident, #KeralaNews, #Tragedy, #Pongala, #AccidentNews