city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bus Accident | പാലക്കാട് വടക്കാഞ്ചേരി ബസ് അപകടം; മരിച്ചവരില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥിനിയും

രാജപുരം: (www.kasargodvartha.com) പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയും. കാസര്‍കോട് ബളാന്തോട് കോളിച്ചാല്‍ സ്വദേശിനിയായ ഷൈനു-ജോസ് ദമ്പതികളുടെ മകള്‍ എല്‍നാ ജോസ് (15) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
                
Bus Accident | പാലക്കാട് വടക്കാഞ്ചേരി ബസ് അപകടം; മരിച്ചവരില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥിനിയും

എല്‍നയുടെ മാതാവ് ഷൈനുവിന്റെ തറവാട് വീടാണ് ബളാന്തോട്. ഷൈനുവിനെ എറണാകുളം പുത്തന്‍കുരിശിലേക്ക് വിവാഹം ചെയ്ത് കൊണ്ടുപോകുകയായിരുന്നു. എം ജെ ജോസഫ്-മോളി ദമ്പതികളുടെ മകളാണ് ഷൈനു. ഇവര്‍ ഇടയ്ക്കിടെ മകളേയും കൂട്ടി കോളിച്ചാലിലെ വീട്ടില്‍ എത്താറുണ്ട്. പേരക്കുട്ടിയുടെ മരണവിവരം അറിഞ്ഞ് കോളിച്ചാലിലെ ബന്ധുക്കള്‍ എറണാകുളത്തേക്ക് പോയിട്ടുണ്ട്. എല്‍നയുടെ മരണം കോളിച്ചാല്‍ പ്രദേശത്തേയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്.
             
Bus Accident | പാലക്കാട് വടക്കാഞ്ചേരി ബസ് അപകടം; മരിച്ചവരില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥിനിയും

Keywords:  Latest-News, Kerala, Kasaragod, Ernakulam, Accidental-Death, Accident, Obituary, Student, Tragedy, Vadakanchery bus accident, Vadakanchery bus accident; a student from Kasaragod also died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia