Bus Accident | പാലക്കാട് വടക്കാഞ്ചേരി ബസ് അപകടം; മരിച്ചവരില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥിനിയും
Oct 6, 2022, 19:19 IST
രാജപുരം: (www.kasargodvartha.com) പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയും. കാസര്‍കോട് ബളാന്തോട് കോളിച്ചാല്‍ സ്വദേശിനിയായ ഷൈനു-ജോസ് ദമ്പതികളുടെ മകള്‍ എല്‍നാ ജോസ് (15) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
എല്‍നയുടെ മാതാവ് ഷൈനുവിന്റെ തറവാട് വീടാണ് ബളാന്തോട്. ഷൈനുവിനെ എറണാകുളം പുത്തന്‍കുരിശിലേക്ക് വിവാഹം ചെയ്ത് കൊണ്ടുപോകുകയായിരുന്നു. എം ജെ ജോസഫ്-മോളി ദമ്പതികളുടെ മകളാണ് ഷൈനു. ഇവര്‍ ഇടയ്ക്കിടെ മകളേയും കൂട്ടി കോളിച്ചാലിലെ വീട്ടില്‍ എത്താറുണ്ട്. പേരക്കുട്ടിയുടെ മരണവിവരം അറിഞ്ഞ് കോളിച്ചാലിലെ ബന്ധുക്കള്‍ എറണാകുളത്തേക്ക് പോയിട്ടുണ്ട്. എല്‍നയുടെ മരണം കോളിച്ചാല്‍ പ്രദേശത്തേയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Ernakulam, Accidental-Death, Accident, Obituary, Student, Tragedy, Vadakanchery bus accident, Vadakanchery bus accident; a student from Kasaragod also died.
< !- START disable copy paste -->