ഉപ്പള അപകടം; മരണം ആറായി, അപകടത്തില്‍ മരിച്ച നസീമയുടെ മകള്‍ 11 മാസം പ്രായമുള്ള ഫാത്വിമയും മരണത്തിന് കീഴടങ്ങി
Jul 10, 2018, 22:35 IST
ഉപ്പള: (www.kasargodvartha.com 10.07.2018) ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പില്‍ ലോറിയിടിച്ച് മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍ മരിച്ച നസീമയുടെ മകള്‍ 11 മാസം പ്രായമുള്ള ഫാത്വിമയും മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
മംഗളൂരു കെ.സി. റോഡ് അജ്ജിനടുക്കയിലെ ബീഫാത്വിമ (69), മകള്‍ നസീമ (38), ബീഫാത്വിമയുടെ മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (41), ബന്ധു ഇംത്യാസ് (40), ഭാര്യ മഞ്ചേശ്വരം തൂമിനാട് സ്വദേശിനി അസ്മ (30) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഫാത്വിമ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ 11 കുട്ടികളും ഒരു സ്ത്രീയും ചികിത്സ തേടി. ബീഫാതിമയുടെ പാലക്കാട്ടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞുള്ള യാത്രയാണ് അന്ത്യയാത്രയായി മാറിയത്.
ഇരുവാഹനങ്ങളുടെയും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. നാസറാണ് മരിച്ച കുട്ടിയുടെ പിതാവ്.

Related News:
ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം
ഉപ്പള അപകടം; ജീപ്പിലുണ്ടായിരുന്നത് 18 പേര്‍, 12 കുട്ടികളും ഒരു സ്ത്രീയും ആശുപത്രിയില്‍, ഒരു കുട്ടിയുടെ നില ഗുരുതരം
നാടുണര്‍ന്നത് ദുരന്ത വാര്‍ത്ത കേട്ട്; ഗൃഹപ്രവേശം കഴിഞ്ഞുള്ള മടക്കയാത്ര കുടുംബത്തിലെ അഞ്ചു പേരുടെ അന്ത്യയാത്രയായി
ഉപ്പള അപകടം: മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി, അപകടത്തിന് കാരണം അമിതവേഗതയെന്ന് പോലീസ്, ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Uppala, Accident, Top-Headlines, Uppala Accident; Injured baby died
< !- START disable copy paste -->