ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
Oct 14, 2016, 10:34 IST
വിദ്യാനഗര്‍: (www.kasargodvartha.com 14/10/2016) ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഉത്തര്‍പ്രദേശ് താനെ കൂറിയിലെ ബനാറസിലാലിന്റെ മകന്‍ രാജേന്ദ്ര പ്രസാദാ(55) ണ് മരിച്ചത്. നെല്ലിക്കട്ടയിലെ ഫര്‍ണിച്ചര്‍ കടയില്‍ മരപ്പണിക്കാരനായിരുന്നു. ഒരാഴ്ച മുമ്പാണ് രാജേന്ദ്ര പ്രസാദ് ഇവിടെ ജോലിക്കെത്തിയത്.
ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Keywords: Kasaragod, Kerala, Vidya Nagar, Death, Obituary, Shop, hospital, UP native dies in Nellikkatta.