city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Unnikrishnan Pushpagiri | മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണികൃഷ്ണൻ പുഷ്പഗിരി അന്തരിച്ചു

കാസർകോട്: (www.kasargodvartha.com) മുതിർന്ന മാധ്യമ പ്രവർത്തകനും ഉത്തരദേശം പത്രത്തിന്റെ സബ് എഡിറ്ററുമായ അട്ടേങ്ങാനം പോർക്കളത്തെ പാടിയേരയിലെ ഉണ്ണികൃഷ്ണൻ പുഷ്പഗിരി (64) അന്തരിച്ചു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്. സിനിയർ ജേണലിറ്റ് ഫോറം ജില്ലാ ട്രഷററായും പ്രസ്സ് ട്രസ്റ്റ് ഇൻഡ്യയുടെ (പിടിഐ)  ജില്ലാ  ലേഖകനായും, ഹരിണാക്ഷിയന്മ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരികയായിരുന്നു. 
  
Unnikrishnan Pushpagiri | മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണികൃഷ്ണൻ പുഷ്പഗിരി അന്തരിച്ചു

കാസർകോട് പ്രസ് ക്ലബ് സെക്രടറി, പത്രപ്രവർത്തക ഭവന നിർമാണ സംഘം ഡയറക്ടർ, രജനി ബാലജനസഖ്യം ജനറൽ സെക്രടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. കാസർകോടിന്റെ സാംസ്‌കാരിക മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു. ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ വേർപാടിലൂടെ നാടിന്റെ പുരോഗതിക്കായി നിരന്തരം തൂലിക ചലിപ്പിച്ചിരുന്ന മികച്ചൊരു മാധ്യമ പ്രവർത്തകനെയാണ് നാടിന് നഷ്ടമായത്.
  
Unnikrishnan Pushpagiri | മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണികൃഷ്ണൻ പുഷ്പഗിരി അന്തരിച്ചു

Unnikrishnan Pushpagiri | മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണികൃഷ്ണൻ പുഷ്പഗിരി അന്തരിച്ചു

കാഞ്ഞങ്ങാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവർത്തനം രംഗത്ത് എത്തിയത്. ആദ്യ കാലത്ത് നാടക രംഗത്തും സജീവമായിരുന്നു. നിരവധി നാടകങ്ങളും, നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തനമുള്ള  പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മൃതദേഹം രാവിലെ ആറ് മണിയോടെ വീട്ടിലെത്തിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് അട്ടേങ്ങാനം പോർക്കളത്തെ പാടിയേര വിട്ടു വളപ്പിൽ നാടക്കും. 

ഭാര്യ: പി പത്മിനി. മക്കൾ: അനുപ് കൃഷ്ണൻ (ഗൾഫ് ഏഷ്യൻ മെഡികൽ സെൻറർ , സഊദി അറേബ്യ),അഞ്ചു കൃഷ്ണൻ (മ്യൂസിക് വിദ്യാർഥി) 

മരുമക്കൾ: പി രജ്ഞിത് (സഊദി അറേബ്യ), ജയശ്രീ അനുപ് ഉദുമ.

സഹോദരങ്ങൾ: പികെ.നായർ മാവുങ്കാൽ, രാധ ആനപ്പെട്ടി, ചന്ദ്രമതി അമ്മ പെരളത്ത്, സരസ്വതി അമ്മ കാലിച്ചാനടുക്കം, തമ്പാൻ നായർ ആനപ്പെട്ടി, ശ്യാമള നീലേശ്വരം, കുഞ്ഞിക്കണ്ണൻ നായർ ചെറുവത്തൂർ, ശ്രീധരൻ പുഷ്പ്പഗിരി (ദുബൈ).

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Kasaragod, Kerala, News, Top-Headlines, Dead, Obituary, Death, Channel reporter, Journalists, Press Club, Secretary, Unnikrishnan Pushpagiri passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia