അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ചു
Oct 28, 2012, 14:23 IST
കാസര്‍കോട്: ഉപ്പള റെയില്‍വേ സ്റ്റേഷന് സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസ് തോന്നിക്കുന്ന ഇയാള്‍ വെള്ളമുണ്ടും, വെള്ള വരയുള്ള ഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്. ശനിയാഴ്ച വൈകിട്ടാണ് ട്രാക്കില്‍ മൃതദേഹം കണ്ടത്.
മൃതദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ പയ്യന്നൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കണ്ടെത്തി. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Unknown, Dead, Train, Hits, Uppala, Railway station, Kasaragod, Kerala, Malayalam news