Found Dead | അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Apr 25, 2023, 18:56 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒളവറ വായനശാലക്ക് സമീപമാണ് 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കാവി മുണ്ടും കുപ്പായവുമാണ് വേഷം. കുപ്പായം കീറിപ്പറിഞ്ഞ നിലയിലാണ്. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെയുള്ള തിരുവനന്തപുരം - മംഗ്‌ളുറു മാവേലി എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് മരണമെന്ന് സംശയിക്കുന്നു. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Keywords: News, Malayalam-News, Top-Headlines, Trikaripur-New, Obituary, Obituary-News, Kerala News, Kasaragod News, Unidentified dead body found on railway track.