Accident | ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം
● അപകടത്തില്‍പെട്ടത് കാപ്പാട് സ്വദേശികളും കൂത്തുപറമ്പ് സ്വദേശികളും.
● സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്.
● കുട്ടികള്‍ ദുരന്തസ്ഥലത്തുതന്നെ മരിച്ചു.
മസ്‌കറ്റ്: (KasargodVartha) ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികള്‍ അപകടസ്ഥലത്തും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഈ ദുഃഖവാർത്ത എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ അനുശോചനങ്ങളും പ്രാർത്ഥനകളും പങ്കുവെക്കുക.
Malayali family traveling from Oman to Saudi Arabia for Umrah pilgrimage was involved in a fatal vehicle accident, resulting in the death of three people, including two children. The accident occurred in Batha, Saudi Arabia. Other family members are receiving medical treatment.
#UmrahAccident #MalayaliFamily #SaudiArabia #Tragedy #Oman #AccidentNews