കെട്ടിടത്തില്‍നിന്ന് വീണ് യു.കെ.ജി. വിദ്യാര്‍ത്ഥിനി മരിച്ചു
Feb 4, 2013, 14:01 IST
കാസര്‍കോട്: കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യു.കെ.ജി. വിദ്യാര്‍ത്ഥിനി മരിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ ഗള്‍ഫുകാരനായ അശ്‌റഫ്-കുബ്ര ദമ്പതികളുടെ മകള്‍ ആഇഷത്ത് അഫ്‌സ (ആറ്) ആണ് മരിച്ചത്.
ഫെബ്രുവരി രണ്ടിന് ശനിയാഴ്ച വൈകിട്ട് വിദ്യാനഗര്‍ ചാലയിലുള്ള അഫ്‌സയുടെ അമ്മാവനും ദുബൈ-ഉദുമ മണ്ഡലം കെ.എം.സി.സി. നേതാവുമായ ടി.കെ. മുനീറിന്റെ വീട്ടില്‍വെച്ചാണ് അപകടമുണ്ടായത്. വീടിനുസമീപത്തെ സാധുസംരക്ഷണ സമിതിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അമ്മാവന്റെ മകള്‍ മിസിരയയുമൊത്ത് കളിക്കുന്നതിനിടയില്‍ സ്റ്റെയര്‍കെയ്‌സില്‍ നിന്നും അബദ്ധത്തില്‍വീണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ആദ്യം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു. ചട്ടഞ്ചാല്‍ എം.ഐ.സി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. മൂത്ത സഹോദരി അമാന (ഒമ്പത്).
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തുന്നതിനായി മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയുടെ മരണം വീട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സ്‌കൂളിന് തിങ്കളാഴ്ച അവധിനല്‍കി.
Keywords: Obituary, Student, Kasaragod, Chattanchal, Injured, Hospital, Kerala, Ayshath Afsa, UKG Student, Leave, Malayalam News, Kerala Vartha, Kasaragod News.