ഹൃദയാഘാതം: മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
Nov 26, 2012, 14:08 IST
ശനിയാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹാരിസ് ബദിയഡുക്കയിലെ ഒരു ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി കഴിച്ചിരുന്നു. ഗ്യാസ് ട്രബിളിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് പറയുന്നു. രാത്രി 10.30 മണിയോടെ അസുഖം മൂര്‍ച്ഛിച്ച് ഹാരിസിനെ നായനാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഹാരിസിനെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു. പൊതു പ്രവര്‍ത്തകനായ ഹാരിസ് ഏവരുടെയും പ്രിയങ്കരനാണ്.
ഒരാഴ്ച മുമ്പ് ഹാരിസിന്റെ കുടുംബം നാരമ്പാടിയിലേക്ക് താമസം മാറ്റിയിരുന്നു. പരേതനായ യൂസഫ്-ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ത്വാഹിറ. മക്കള്‍: തൗഫീറ, തമീം. സഹോദരങ്ങള്‍: ഹനീഫ്, ഷിഹാബ്, സുഹറ, സഫ്വാന. മയ്യത്ത് ആലങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Muslim-League, Kasaragod, Chengala, Hospital, Ward Committee, Secretary, Doctor, Kasaragod, Kerala.