Boy Died | കക്കൂസ് കുഴിയില്‍ വീണ് 2 വയസുകാരന്റെ ദാരുണാന്ത്യം നാടിന് നൊമ്പരമായി; അവധിക്ക് നാട്ടിലെത്തിയ പ്രവാസിയായ പിതാവ് സാക്ഷിയായത് അപ്രതീക്ഷിത ദുരന്തത്തിന്
Dec 14, 2022, 19:51 IST
ഉപ്പള: (www.kasargodvartha.com) കക്കൂസ് കുഴിയില്‍ വീണ് രണ്ട് വയസുകാരന്റെ ദാരുണാന്ത്യം നാടിന് നൊമ്പരമായി. ഉപ്പള ടൗണില്‍ ദേശീയപാതക്ക് സമീപം ഡോക്ടര്‍ ഹോസ്പിറ്റലിന് അടുത്തുള്ള അബ്ദുല്‍ സമദ് - അനീസ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍ സഹദാദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണ അപകടം സംഭവിച്ചത്.
വീടിന് പിന്നിലുള്ള കക്കൂസ് കുഴിയില്‍ മുകള്‍ ഭാ?ഗം അറ്റകുറ്റപ്പണിക്കായി ഒരടി തുറന്നിട്ടിരുന്നു. ഇതുവഴി നടന്നുപോകുന്നതിനിടെ ദ്വാരത്തിലൂടെ കുട്ടി കുഴിയില്‍ വീഴുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്.
വിവരമറിഞ്ഞ് മംഗല്‍പാടി പഞ്ചായത് അംഗം പിബി ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിരുന്നു. ദുബൈയില്‍ കോസ്‌മെറ്റിക് വില്‍പ്പനക്കാരനായ അബ്ദുല്‍ സമദ് അടുത്തിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. കുടുംബത്തോടൊപ്പം സന്തോഷ പൂര്‍വം അവധി ചിലവഴിക്കുന്നതിനിടെ സംഭവിച്ച അപ്രതീക്ഷിത ദുരന്തം പിതാവിന് താങ്ങാവുന്നതിലും അപ്പുറമായി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Uppala, Died, Obituary, Tragedy, Death, Two year old boy died after falling into drainage tank.
< !- START disable copy paste -->