പുത്തൂരില്‍ ഉത്സവത്തിനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
Apr 20, 2014, 21:27 IST
മുള്ളേരിയ: (www.kasargodvartha.com 20.04.2014) കര്‍ണാടക പുത്തൂര്‍ വീരമംഗലയില്‍ കുമാരധാര നദിയില്‍ ഒഴുക്കില്‍ പെട്ട് മുള്ളേരിയ സ്വദേശിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുള്ളേരിയ ബീരംഗോളുവിലെ ബാലകൃഷ്ണ മണിയാണിയുടെ മകനും പുത്തൂരിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ മഹേഷ് (18), സഹപാഠിയും പുത്തൂരിലെ യശോദയുടെ മകനുമായ അജിത്(18) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവത്തിനു ശേഷം കുമാരധാര നദിയില്‍ നടന്ന ആറാട്ടു കാണാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ആറാട്ടിനു ശേഷം ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങി. അതിനിടയില്‍ പുഴയില്‍ മുങ്ങിയ ശരണ്‍ എന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഹേഷും അജിത്തും മരിച്ചത്. ശരണ്‍ രക്ഷപ്പെടുകയും ചെയ്തു.
മംഗലാപുരത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബാലകൃഷ്ണ മണിയാണി - ചന്ദ്രാവതി ദമ്പതികളുടെ ഏക മകനാണ് മഹേഷ്. അജിത്തും കുടുംബവും നേരത്തെ കിന്നിംഗാറിലായിരുന്നു താമസം. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ സംസ്‌ക്കരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mulleria, River, Drown, Death, Obituary, Kasaragod, Kerala, Puthur, Students, Mahesh, Ajith,Two PUC students drown in Kumaradhara during temple fest.
Advertisement:
ശനിയാഴ്ച പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവത്തിനു ശേഷം കുമാരധാര നദിയില്‍ നടന്ന ആറാട്ടു കാണാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ആറാട്ടിനു ശേഷം ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങി. അതിനിടയില്‍ പുഴയില്‍ മുങ്ങിയ ശരണ്‍ എന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഹേഷും അജിത്തും മരിച്ചത്. ശരണ്‍ രക്ഷപ്പെടുകയും ചെയ്തു.
അജിത് |
മഹേഷ് |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mulleria, River, Drown, Death, Obituary, Kasaragod, Kerala, Puthur, Students, Mahesh, Ajith,Two PUC students drown in Kumaradhara during temple fest.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍