city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടൂര്‍ കൊട്ട്യാടിയില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു

അടൂര്‍ കൊട്ട്യാടിയില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു
Ravi
കാസര്‍കോട്: ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഡൂര്‍ കൊട്ട്യാടി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. അടൂര്‍ മാലിങ്കേശ്വര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന പരപ്പ പൊക്ലമൂലയിലെ സുരേഷ്-ഗിരിജ ദമ്പതികളുടെ മകന്‍ രവി (28), മുളേളരിയ ദേലംപാടിയിലെ ചെട്ടിയമ്പു-മീനാക്ഷി ദമ്പതികളുടെ മകന്‍ യു. കുമാരന്‍ ആചാരി (30) എന്നിവരാണ് മരിച്ചത്.

അടൂര്‍ കൊട്ട്യാടിയില്‍ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു
U.-Kumaran-Achari
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലുളള മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ഇരുവരും മരണപ്പെടുകയായിരുന്നു.

നളിനിയാണ് രവിയുടെ ഭാര്യ, ഒന്നര വയസ്സുളള സുരേന്ദ്രന്‍ ഏകമനാണ്. സഹോദരങ്ങള്‍: പ്രകാശ്, ഹരിപ്രസാദ്, ശേഖരന്‍, അശോകന്‍, സുനില്‍.

ബിന്ദുവാണ് കുമാരന്റെ ഭാര്യ. മക്കള്‍: വിഷ്ണുപ്രസാദ്, കൃഷ്ണപ്രസാദ്. സഹോദരങ്ങള്‍: അശോകന്‍, കരുണാകരന്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kerala, Kasaragod, Accident, Ravi, Adoor, Bike, Tree, Friends, Hospital, Road, Malayalam News, Kerala Vartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia