ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
Apr 30, 2017, 20:57 IST
കുമ്പള: (www.kasargodvartha.com 30/04/2017) ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ചു. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ - മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകളും മംഗളൂരു യേനപ്പോയ സ്‌കൂളിലെ പി യു സി വിദ്യാര്‍ത്ഥിനിയുമായ മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്. മരിച്ച സുലൈഖയുടെ മകന്‍ ഹൈദറിന്റെ ഭാര്യ ഹന, ഹൈദറിന്റെ സഹോദരന്‍ അഷ്‌റഫിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോട് മള്ളങ്കൈയിലാണ് അപകടം. കുമ്പളയില്‍ കുത്തേറ്റ യുവാവിനെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ കെ എല്‍ 14 പി 4590 നമ്പര്‍ ആംബുലന്‍സ് സുലൈഖയും കുടുംബവും സഞ്ചരിച്ച എം എച്ച് 01 എന്‍ എ 5166 നമ്പര്‍ ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍ പെട്ടവരെ കാറില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സുലൈഖയും, മുഫീദയും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സുലൈഖയുടെ മറ്റു മക്കള്‍: അഷ്‌റഫ്, ഹംസ, കുബ്‌റ, ബുഷ്‌റ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Top-Headlines, Death, Obituary, Kumbala, Uppala, Police.