Death | സിപിഎം നേതാവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത് മെമ്പറുമായ ടി വി കരിയന്‍ അന്തരിച്ചു
● 68 വയസ്സായിരുന്നു.
● ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
● സിപിഎം-സിഐടിയു നേതാവ് ആയിരുന്നു.
● ഒരുപാട് സാമൂഹിക ചുമതലകള്‍ വഹിച്ചിരുന്നു
പുല്ലൂര്‍: (KasargodVartha) പിഎം-സിഐടിയു നേതാവും പുല്ലൂര്‍ ഗ്രാമപഞ്ചായത് പന്ത്രണ്ടാം വാര്‍ഡ് മെമ്പറുമായ പുല്ലൂര്‍ തട്ടുമല്ലിയിലെ ടി വി കരിയന്‍ അന്തരിച്ചു. 68 വയസായിരുന്നു. പുല്ലൂര്‍ തട്ടുമ്മലിലാണ് താമസം.
വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സി പി എം കാഞ്ഞങ്ങാട് ഏരിയ കമിറ്റി അംഗം, ഹെഡ് ലോഡ് വര്‍കേഴ്സ് യൂണിയന്‍ സിഐടിയു, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ വഹിക്കുന്നുണ്ട്.
ഭാര്യ: നിര്‍മ്മല (മുന്‍ പഞ്ചായത് മെമ്പര്‍). മക്കള്‍: മനു (ഡ്രൈവര്‍), വിനോദ് (സംസം ലോടറി - കാഞ്ഞങ്ങാട്). മരുമക്കള്‍: രസ്ന, വിനീത.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തുക.
CPM leader and Pullur Panchayat member T.V. Kariyan passed away due to a heart attack. He was 68 years old. His contributions to politics and unions were significant.
#TVKariyan #CPILeaders #PanchayatMember #KeralaNews #HeartAttack #PoliticalLeaders