തൃക്കരിപ്പൂര്‍ സ്വദേശി മലേഷ്യയില്‍ കാറപകടത്തില്‍ മരിച്ചു; ദുരന്തം വിട്ടൊഴിയാതെ കുടുംബം
Jun 15, 2016, 11:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.06.2016) തൃക്കരിപ്പൂര്‍ സ്വദേശി മലേഷ്യയില്‍ കാറപകടത്തില്‍ മരിച്ചു. ദുരന്തം വിട്ടൊഴിയാതെ കുടുംബം. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശിയും പരേതനായ എ പി സുലൈമാന്‍-സൈനബ ദമ്പതികളുടെ മകനുമായ ഫൈസല്‍ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫൈസല്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഫൈസലും ബംഗാളി സ്വദേശിയായ യുവാവും തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഫൈസലിന്റെ കുടുംബത്തെ ദുരന്തം വിട്ടൊഴിയാതെ പിന്തുടരുകയാണ്. 20 വര്‍ഷം മുമ്പ് ജ്യേഷ്ഠന്‍ മുനീര്‍ തൃക്കരിപ്പൂരിലുണ്ടായ കാറപകടത്തില്‍ മരിച്ചിരുന്നു. പിതാവ് സുലൈമാന്‍ മലേഷ്യയില്‍ ഹൃദായാഘാതം മൂലവും മരണപ്പെട്ടിരുന്നു. പിതാവിന്റെ മൃതദേഹം മലേഷ്യയില്‍തന്നെ ഖബറടക്കുകയായിരുന്നു. വാഹനാപകടത്തില്‍ മരിച്ച ഫൈസലിന്റെ മൃതദേഹവും നാട്ടില്‍കൊണ്ടുവരാതെ മലേഷ്യയില്‍തന്നെ ഖബറടക്കി. കുടുംബത്തിലെ ഏക ആണ്‍തരിയെയാണ് ഇതോടെ നഷ്ടമായത്. ഭാര്യ എടച്ചാക്കൈയിലെ ടി കെ സുമയ്യയും ചെറിയ കുട്ടികളായ സമ്മ ഫാത്വിമയും മര്‍വ ഫാത്വിമയും നാട്ടിലാണ് താമസം. സഹോദരിമാര്‍: താഹിറ, ഷാഹിദ, നസീമ.

Keywords: Kasaragod, Obituary, Car-Accident, Trikaripur, Died, TK Sumayya, Wife,Muneer, Malaysia, Trikaripur native dies in Malesia.