മരം കടപുഴകി ഓട്ടോയുടെ മുകളില്‍ വീണ് യാത്രക്കാരി മരിച്ചു; 2 പേര്‍ക്ക് പരിക്ക്
May 9, 2013, 12:05 IST
ബാംഗ്ലൂര്‍: കാറ്റിലും മഴയിലും റോഡരികിലെ മരം കടപുഴകി ഓട്ടോയുടെ മുകളില്‍ വീണ് യാത്രക്കാരി മരിച്ചു. ബന്ധുവായ സ്ത്രീക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയ്ക്ക് രാജാജി നഗറിലെ മോഡി റോഡിലാണ് അപകടമുണ്ടായത്. കമലാനഗറിലെ ഗീത മഞ്ജുനാഥാണ് മരിച്ചത്.
ഗീതയുടെ ബന്ധു സരിത, ഓട്ടോ ഡ്രൈവര്‍ സതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസവേശ്വര നഗറിലെ ഒരു ബന്ധുവിനെ കാണാന്‍ പോയ ഗീത, സരിതയോടൊപ്പം ടൗണിലെത്തുകയും ഷോപ്പിംഗിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
മരം വീണതിന് തുടര്‍ന്ന് ഇവിടെ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും നാല് കാറുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഗീത സഞ്ചരിച്ച ഓട്ടോയും പൂര്‍ണമായും തകര്‍ന്നു. ഓട്ടോയില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഗീത മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Accident, Auto-Rickshaw, Injured, Auto Driver, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.