ആളുകള്‍ നോക്കിനില്‍ക്കെ പാളത്തില്‍ കിടന്ന യുവാവ് ട്രെയിന്‍ കയറി മരിച്ചു
Jul 1, 2017, 14:36 IST
കാസര്‍കോട്: (www.kasargodvartha.com 01/07/2017) ആളുകള്‍ നോക്കിനില്‍ക്കെ പാളത്തില്‍ കിടന്ന യുവാവ് ദേഹത്ത് ട്രെയിന്‍ കയറി മരിച്ചു. കര്‍ണാടക കുലശേഖര കുറ്റിമൂല ഹൗസിലെ പരേതനായ ടൈലര്‍ രാമപ്പയുടെ മകന്‍ ശിവപ്രകാശ് (41) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ റെയില്‍വെ ട്രാക്കിലായിരുന്നു സംഭവം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ എത്താറായ സമയത്ത് യുവാവ് ഓടിച്ചെന്ന് പാളത്തിന് മുകളില്‍ കിടക്കുകയായിരുന്നു. ആളുകള്‍ കൂകിവിളിച്ചെങ്കിലും യുവാവ് പിന്‍മാറിയില്ല.
കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഭാര്യ:സുപ്രിത,മകൾ സാൻവി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Train, Youth, Death, Obituary, Kerala, Thayalangadi, Shivaprakash.