ട്രെയിനില്‍നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യാത്രക്കാരന്‍ മരിച്ചു
Aug 9, 2016, 13:46 IST
കാസര്‍കോട്: (www.kasargodvartha.com 09/08/2016) ചൊവ്വാഴ്ച പുലര്‍ച്ചെ തായലങ്ങാടി റെയില്‍പാളത്തിനുസമീപം ട്രെയിനില്‍നിന്നും വീണ് കുറ്റിക്കാട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യാത്രക്കാരന്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. കര്‍ണാട മൂഡബഗയിലെ രവി (50) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് രവിയെ ട്രാക്കിന് സമീപം ചോരയില്‍കുളിച്ചനിലയില്‍ കണ്ടെത്തിയത്.
വഴിയാത്രക്കാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സുമെത്തി ഇയാളെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു വെന്റ്‌ലോക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചികിത്സനല്‍കും മുമ്പ്തന്നെ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കും മറ്റും സാരമായി പരിക്കേറ്റ രവിക്ക് പേരും സ്ഥലവും മാത്രമേ പറയാന്‍ കഴിഞ്ഞുള്ളു. അപ്പോഴേക്കും അബോധാവസ്ഥയിലായി. വാതില്‍പടിയിലിരുന്ന് ഉറങ്ങിയപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണതാണെന്നാണ് പോലീസ് പറയുന്നത്.
മംഗളൂരുവില്‍നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്നു. മരണവിവരം അറിഞ്ഞ് പോലീസ് ഇന്‍ക്വസ്റ്റിനായി മംഗളൂരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.