വിദ്യാര്‍ത്ഥിനി തീവണ്ടിതട്ടി മരിച്ചു
Jul 10, 2012, 10:32 IST
നീലേശ്വരം: കോളേ ജിലേക്കു പോകുന്നതിനു പാളം മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളേ ജിലെ രണ്ടാം വര്‍ഷ ബി.എസ്.സി
വിദ്യാര്‍ഥിനി നീലേശ്വരം മൂലപ്പള്ളിയിലെ അശോകന്‍-ശാലിനി ദമ്പതികളുടെ മകള്‍ അശ്വിനി(19)ആണു മരിച്ചത്.
കോളജിലേക്കു പോകുന്നതിനു ചൊവ്വാഴ്ച രാവിലെ 8.30ഓടെ നീലേശ്വരം റെയില്‍വേ സ്‌റ്റേഷനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടയില്‍ മലബാര്‍ എക്‌സ്പ്രസാണു വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടത്. വിദ്യാര്‍ഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. കണ്ണൂര്‍ ഭാഗത്തേക്കു മറ്റൊരു ട്രെയിന്‍ ഇതുവഴി കടന്നുപോകുന്നതിനാല്‍ മലബാര്‍ എക്‌സ്പ്രസ് വരുന്നതു കാണാത്തതാണു അപകടത്തിനിടയാക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
സഹോദരങ്ങള്‍: അനസ്യൂതി, അജേഷ്. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ഗവ.ആശുപത്രിയിലേക്കു മാറ്റി.

Keywords: Student, Obituary, Train, Accident, Nileshwaram, Kasaragod