ട്രെയിന്‍ ചക്രം കയറിയിറങ്ങി കാലുകളറ്റ് 65 കാരന്‍ മരിച്ചു
Jun 10, 2012, 11:34 IST
കാസര്‍കോട്: ട്രെയിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി കാലുകളറ്റ അജ്ഞാതനായ 65 കാരനെ ആശുപത്രിയില്‍ നീക്കുന്നതിനിടയില്‍ മരിച്ചു. ഞായറാഴ്ച രാവിലെ 6.30 മണിയോടെയാണ് ഇരുകാലുകളും വേര്‍പ്പെട്ട നിലയില്‍ അജ്ഞാതനെ റെയില്‍വേ സ്റ്റേഷനു സമീപം പള്ളിക്കാല്‍ റെയില്‍ ട്രാക്കില്‍ കണ്ടെത്തയിത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വൃദ്ധനെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ മാറ്റുമ്പോഴാണ് മരണം സംഭവിച്ചത്.
ട്രെയിന്‍തട്ടി മരിച്ച അജ്ഞാതന്റെ ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(അപകടത്തില്‍ പരിക്കേറ്റ് വികൃതമായ നിലയിലുള്ള മൃതദേങ്ങളുടെ ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. ആളെ തിരിച്ചറിയാന്‍ സഹായകമാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഇത് ഉള്‍പ്പെടുത്തിയത്. കുട്ടികളും, ലോലമനസ്‌കരും ഇത് കാണാതിരിക്കുക).
Keywords: Train accident, Kills, Unknown, Thalangara, Kasaragod