സകൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് വ്യാപാരി മരിച്ചു; തൊഴിലാളിക്ക് ഗുരുതരം
Mar 30, 2013, 11:03 IST
മംഗലാപുരം: ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു. സ്‌കൂട്ടറില്‍ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കടയിലെ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച അര്‍ധരാത്രി ഉഡുപ്പി നിട്ടൂരിലാണ് അപകടമുണ്ടായത്.
ഉഡുപ്പി ബസ് സ്റ്റാന്‍ഡിലെ വ്യാപാരിയും അംബാഗിലു സ്വദേശിയുമായ അബ്ദുല്‍ സലീം (26) ആണ് മരിച്ചത്. അമീര്‍ അലി (25) എന്നയാള്‍ക്കാണ് പരിക്കേറ്റത്. കടയടച്ച് ആക്ടീവ ഹോണ്ട സ്‌കൂട്ടറില്‍ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് എതിര്‍ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് മാരകമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയവര്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
അബ്ദുല്‍ സലീം അല്‍പ സമയത്തിനകം മരണപ്പെട്ടു. അമീര്‍ അലി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Keywords: Tipper Lorry, Accident, Udupi, Injured, Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.