സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി തൂങ്ങിമരിച്ചു
Aug 20, 2012, 11:41 IST
കാസര്‍കോട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി തൂങ്ങിമരിച്ചു. നീര്‍ച്ചാല്‍ മല്ലടുക്കയിലെ തിമ്മപ്പ പാട്ടാളിയുടെ മകന്‍ രമേശ് പാട്ടാളിയെയാണ്(47) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയ രമേശ് പാട്ടാളി വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനടുത്തുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി നീര്‍ച്ചാല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്. സാമ്പത്തികമായും ശാരീരികമായും രമേശ് പാട്ടാളി വിഷമതകള്‍ അനുഭവിച്ചുവരികയാണെന്ന് ബദിയടുക്ക പോലീസ് പറഞ്ഞു. ദൈയ്യമ്മയാണ് മാതാവ്. ഭാര്യ: പ്രേമ. മക്കള്‍: രഞ്ജിത്ത്, രക്ഷിത. സഹോദരങ്ങള്‍: രവീന്ദ്ര, ജയ.
മൃതദേഹം ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Merchant, Suicide, Neerchal, Kasaragod