പിഞ്ചു കുഞ്ഞ് വീണു മരിച്ചു
Dec 11, 2012, 12:42 IST
കാസര്‍കോട്: പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ മുറ്റത്ത് വീണു മരിച്ചു. പള്ളിക്കരയിലെ മുഹമ്മദ്- സുബൈദ ദമ്പതികളുടെ മകന്‍ മുസമ്മില്‍ (മൂന്ന്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അമ്മാവന്‍ ചെമ്മനാട്ടെ ഹസന്‍ കുട്ടിയുടെ വീട്ടു മുറ്റത്താണ് കുട്ടി വീണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി ചെമ്മനാട്ട് വന്നത്. സഹോദരങ്ങള്‍: അഫ്‌സല്‍, ഫാറൂഖ്.
Keywords: Child, Pallikara,Play, Uncle, Chemnad, Kasaragod, Muzammil, Kerala, Toddler fell down and dead.