യാത്രയായത് കാസര്‍കോട്ടെ പാവപ്പെട്ടവരുടെ സുല്‍ത്താന്‍; ടി എം കുഞ്ഞഹ് മദ് ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
Aug 7, 2019, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2019) സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി സ്ഥാപകന്‍ ടി എം കുഞ്ഞഹമ്മദ് ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുമ്പള ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 12.30 മണിയോടെയാണ് മൃതദേഹം പള്ളിയില്‍ എത്തിച്ചത്. ളുഹര്‍ നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരം നടന്നു. മയ്യിത്ത് നിസ്‌കാരത്തിന് എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ നേതൃത്വം നല്‍കി.
കാസര്‍കോട്ടെ പാവപ്പെട്ടവരുടെ സുല്‍ത്താനായിരുന്നു ടി എം കുഞ്ഞഹമ്മദ് ഹാജി. അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും അത്താണിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലെ നിരവധി പേരാണ് വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. മരണവിവരം അറിഞ്ഞത് മുതല്‍ മംഗളൂരു യേനപ്പോയ ആശുപത്രിയിലേക്കും കുമ്പള ബസ് സ്റ്റാന്‍ഡിന് സമീപത്തെ വീട്ടിലേക്കും ജനങ്ങളുടെ ഒഴുക്കായിരുന്നു. വ്യാപാര രംഗത്തെയും സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെയും നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനും മയ്യിത്ത് നമസ്‌കാരത്തിനും സാക്ഷികളായി. ഖതീബ് ഉമര്‍ ഹുദവി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
എന്‍ എ നെല്ലിക്കുന്ന് എം എല്‍.എ കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം എ ഖാസിം മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, പുത്തിഗെ അബ്ബാസ് ഫൈസി, അബുല്‍ അക്രം മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സി ടി അഹമ്മദലി, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ അഡ്വ. സി എച്ച് കുഞ്ഞമ്പു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരികാക്ഷ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ബാസ്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സത്താര്‍ ആരിക്കാടി, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം കോളിയാട് (സിറ്റി ഗോള്‍ഡ്), മുസ്ലിം ലീഗ് നേതാക്കളായ കാഞ്ഞങ്ങാട്ടെ വണ്‍ഫോര്‍ അബ്ദുര്‍ റഹ് മാന്‍, തായല്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹി ബഷീര്‍ ആറങ്ങാടി, സാലി മുട്ടുന്തല, കൂക്കള്‍ ബാലകൃഷ്ണന്‍, കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി, മുന്‍ പ്രസിഡന്റ് സണ്ണി ജോസഫ്, കരീം പാണലം, ഹനീഫ് അരമന, ഉമ്പു ഹാജി കല്ലങ്കടി, മുഹമ്മദ് കുഞ്ഞി കല്ലങ്കടി, ഇഖ്ബാല്‍ ചൂരി, ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാവ് ഹനീഫ് നെല്ലിക്കുന്ന്, അഡ്വ. പി എ ഫൈസല്‍, വിക്രം പൈ, ഡി വൈ എസ് പി ടി പി രഞ്ജിത്, മുനീര്‍ ഹാജി മൊഗ്രാല്‍പുത്തൂര്‍, അഡ്വ. സദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kumbala, Merchant, TM Kunhahmed's dead body buried
< !- START disable copy paste -->