അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു
Oct 16, 2017, 22:50 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2017) അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. തെക്കിലിലെ കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ മീത്തല്‍ തറവാടിലെ പാണ്ടിയാല്‍ ടി കെ സൂപ്പി (67)യാണ് മരിച്ചത്.
ഈയടുത്ത് അന്തരിച്ച പ്രമുഖ കരാറുകാരന്‍ ടി ഡി അഹ് മദിന്റെ തെക്കിലില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗം കഴിഞ്ഞയുടനെ ഷാഫി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലെ സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഷാഫി.
പരേതനായ മുഹമ്മദ് കുഞ്ഞി - ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സഫുവാന്‍ (യൂത്ത് കോണ്‍ഗ്രസ് നേതാവ്), മുഹമ്മദ് ഷൈബാന്‍ (ഖത്തര്‍), മുഹമ്മദ് ഷഅ്ബാന്‍ (ഖത്തര്‍). മരുമക്കള്‍: ഫഹിനാസ് ബണ്ട് വാള്‍, സാഹിദ മടിക്കേരി, സൈനബ. ഏക സഹോദരി: ദൈനബി. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ തെക്കില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Obituary, News, Congress, Leader, Thekkil, Soopinhi.