നെഞ്ചുവേദനയെ തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
Oct 21, 2014, 18:00 IST
ബദിയഡുക്ക: (www.kasargodvartha.com 21.10.2014) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. മാവിനക്കട്ടയിലെ പരേതനായ മൊയ്തീന്‍ തോട്ടുംകര - ആഇശ ദമ്പതികളുടെ മകന്‍ ടി.കെ അബ്ദുര്‍ റഹ്മാന്‍ (40) ആണ് മരിച്ചത്. മുസ്ലിം യൂത്ത് ലീഗ് മാവിനക്കട്ട ശാഖ മുന്‍ പ്രസിഡണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വീട്ടില്‍ നിന്നും നെഞ്ച് വേദന അനുഭവപ്പെട്ട അബ്ദുര്‍ റഹ്മാനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബദിയഡുക്കയില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യമാര്‍: മിസ്‌രിയ, സുമയ്യ. മക്കള്‍: ഫാരിസ്, ഫംനാസ്, ഫജീര്‍, ഫവാസ്, ഫൈസ്, ഫൈറൂസ്, ഫബ്‌ന, ഫര്‍ഹാന, സഹോദരങ്ങള്‍: മുഹമ്മദ്, ഹസൈനാര്‍, അബ്ദുല്ല, ഫൈസല്‍ (ഖത്തര്‍), ബഷീര്‍, ഫാത്വിമ. മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ മാവിനക്കട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല, മാഹിന്‍ കോളോട്ട്, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, സുബൈര്‍ ദാരിമി പൈക്ക, ബി.എച്ച് അബ്ദുല്ലക്കുഞ്ഞി തുടങ്ങിവര്‍ വസതി സന്ദര്‍ശിച്ചു. വിയോഗത്തില്‍ മാവിനക്കട്ട യൂത്ത് ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Keywords : Badiyadukka, Kasaragod, Obituary, Kerala, Youth League, T.K Abdul Rahman.