Expatriate Died | ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഖത്വറില്‍ മരിച്ചു
Mar 18, 2024, 09:21 IST
ദോഹ: (KasargodVartha) ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ കയ്പമംഗലം വഴിയമ്പലം മഹാരാജാ ഓഡിറ്റോറിയത്തിന് കിഴക്ക് വശം ശാന്തി റോഡില്‍ താമസിക്കുന്ന താനത്ത്പറമ്പില്‍ കൊച്ചുമുഹമ്മദ് മകന്‍ ശെറിന്‍ കെ മുഹമ്മദ് (42)ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച (17.03.2024) വൈകിട്ടായിരുന്നു അന്ത്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഖത്വര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമിറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഭാര്യ: മസ്ലിന്‍ ഷെറിന്‍. മക്കള്‍: ഹിന ഫാത്വിമ (12), ഹൈസ ഫാത്വിമ (8). മാതാവ്: മുളംപറമ്പില്‍ ശിവാക്കുട്ടി. ഖത്വറിലുള്ള ശെലീല്‍ കെ മുഹമ്മദ് ഏക സഹോദരനാണ്. കാക്കാതുരുത്തി ബദര്‍ ജുമാമസ്ജിദ് മഹല്ല് കമിറ്റി രക്ഷാധികാരി താനത്ത്പറമ്പില്‍ മുസ്തഫയുടെ സഹോദര പുത്രനാണ്.

Keywords: News, World, Gulf-News, Top-Headlines, Obituary, Gulf, Thrissur Native, Heart Attack, Died, Doha News, Qatar News, Keralite, Thrissur native died in Doha.