Woman Died | ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് കുട നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം
May 30, 2024, 08:45 IST
റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു.
മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
തിരുവനന്തപുരം: (KasargodVartha) കനത്ത മഴയ്ക്കിടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരി വാഹനത്തില്‍നിന്ന് വീണ് മരിച്ചു. ഹോടെല്‍ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. സ്‌കൂടറിന്റെ പിന്നിലിരുന്ന് കുട നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ സുശീലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോവളത്തെ ഹോടെലിലെ ജീവനക്കാരിയാണ്. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.