മുസ്ലിം ലീഗ് നേതാവ് തളങ്കര തെരുവത്തെ പി. ഹസൈനാര്‍ നിര്യാതനായി
Jul 22, 2015, 14:06 IST
കാസര്‍കോട്: (www.kasargodvartha.com 22/07/2015) തളങ്കര തെരുവത്തെ പി. ഹസൈനാര്‍ (കംപൗണ്ടര്‍ ഹസൈനാര്‍-74) നിര്യാതനായി. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ടാണ്. മുസ്ലിംലീഗ് തെരുവത്ത് ശാഖാ പ്രസിഡണ്ട്, തളങ്കര വികസന സമിതി ചെയര്‍മാന്‍, മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മാലിക്ദീനാര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: ഹവ്വ. ഭാര്യ: ബീവി. ഏക മകന്‍ ഫസല്‍ റഹ് മാന്‍ (എം.ഫാം വിദ്യാര്‍ത്ഥി, മംഗളൂരു). സഹോദരി സൈഫുന്നിസ നാലു ദിവസം മുമ്പ് മരിച്ചിരുന്നു. സഹോദരന്‍: പരേതനായ മുഹമ്മദ്. മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പി. ഹസൈനാറിന്റെ നിര്യാണത്തില്‍ തളങ്കര യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. എ.എ ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, ബി.പി മുഹമ്മദ്, പി.ഐ.എ ലത്വീഫ്, മുത്തലിബ് പാറക്കട്ട, യൂസഫ് പാച്ചാണി, അബ്ദുല്ല, അബ്ദുല്‍ കരീം പ്രസംഗിച്ചു.
Keywords: Obituary, Death, Kasaragod, Kerala, P. Hassainar, Theruvath P. Hassainar passes away.
Advertisement: