മുസ്ലിം ലീഗ് നേതാവ് തെക്കിലിലെ ഉമ്മര്‍ കുഞ്ഞി നിര്യാതനായി
Oct 11, 2015, 09:46 IST
തെക്കില്‍: (www.kasargodvartha.com 11/10/2015) മുസ്ലിം ലീഗ് നേതാവും തെക്കില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ടി കെ ഉമ്മര്‍ കുഞ്ഞി (78) നിര്യാതനായി. 11 വര്‍ഷം ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍, 10 വര്‍ഷം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ അബൂബക്കര്‍-ഖദീജ ദമ്പതികളുടെ മകനാണ്.
മംഗളൂരുവിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ബീഫാത്വിമ. മക്കള്‍: സിറാജുദ്ദീന്‍, അസ്മ, നസീമ, സക്കീന. ഏക സഹോദരന്‍ പരേതനായ അബ്ദുല്ല. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Death, Obituary, Muslim-league, Kasaragod, Thekkil Ummer Kunhi passes away.