അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബസുടമ മരണപ്പെട്ടു
Apr 21, 2021, 17:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബസുടമ മരണപ്പെട്ടു. വരദായിനി ബസ് ഉടമ മടിക്കൈ അടുക്കത്ത് പറമ്പിലെ വി കെ പ്രദീപ് കുമാര്‍ (53) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
പരേതനായ കരുണാകരൻ - കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസന്ന (അധ്യാപിക കക്കാട്ട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ). മക്കള്‍: ശ്രീഹരി (പൈലറ്റ്), മയൂഖ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ദിനേശന്‍ (മോടോർ വെഹികിൾ ഇന്‍സ്‌പെക്ടര്‍ ), സുനില്‍കുമാര്‍ (കെഎസ്ആര്‍ടിസി), സതീഷ് ചന്ദ്രന്‍ (സപ്ലൈകോ), ശ്രീജ (ഗള്‍ഫ്).
Keywords: Kerala, News, Kasaragod, Top-Headlines, Treatment, Death, Obituary, Kanhangad, Bus, Madikai, Varadayini, The bus owner, who was undergoing treatment due to illness, died.
< !- START disable copy paste -->