തായലങ്ങാടിയിലെ ബപ്പിടി മുഹമ്മദ് കുഞ്ഞി നിര്യാതനായി
Oct 18, 2012, 14:27 IST
കാസര്‍കോട്: പഴയ പ്രസ് ക്ലബ് ജംഗ്ഷന് സമീപത്തെ സിറ്റി ലോഡ്ജ് ഉടമയും പൗരപ്രമുഖനുമായ ബപ്പിടി മുഹമ്മദ് കുഞ്ഞി നിര്യാതനായി.
അസുഖത്തെതുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം.
തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള മാര്യേജ് റിലീഫ് കമ്മിറ്റിയുടെ പ്രസിഡന്റാണ്. തായലങ്ങാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ദുബൈയില്‍ ദീര്‍ഘകാലം വ്യപാരിയായിരുന്നു.
മൃതദേഹം മംഗലാപുരത്ത് നിന്ന് തായലങ്ങാടി ഫോര്‍ട്ട് റോഡിലെ സ്വവസതിയില്‍ എത്തിച്ച് ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കും.
ഭാര്യ: സുഹറ ഫോര്‍ട്ട് റോഡ്. മക്കള്‍: ആഷിഖ് (ദുബൈ), ഷബാന, ഷൈമ, അഷ്‌നീഫ, അഖീല, ഷഹ്‌ല, ഷബീബ (മൂവരും വിദ്യാര്‍ത്ഥിനികള്‍). മരുമക്കള്‍: താഹിറ ചെമ്പരിക്ക, ഫിറോസ് തളങ്കര കടവത്ത്, മുര്‍ഷീദ് കളനാട്, ഇഖ്ബാല്‍ കുമ്പള. സഹോദരങ്ങള്‍: ഇബ്രാഹിം, സഫിയ നെല്ലിക്കുന്നത്, പരേതരായ ബപ്പിടി അബ്ദുല്ല ഹാജി, ബാഫാത്വിമ.
Keywords: Kasaragod, Thayalangadi, Obituary, Kerala, Bappidy Mohammed Kunhi, City Lodge, Hospital