മൊഗ്രാലിലെ എം.കെ അബ്ദുല്ല തനിമ നിര്യാതനായി
Oct 17, 2014, 23:44 IST
മൊഗ്രാല്‍: (www.kasargodvartha.com 17.10.2014) ജനതാ ദള്‍ (എസ്) ജില്ലാ പ്രസിഡണ്ട് മൊഗ്രാല്‍ മമ്മിഞ്ഞി മാഷ് നഗറില്‍ അജ്മല്‍ മന്‍സിലിലെ എം.കെ അബ്ദുല്ല തനിമ (52) നിര്യാതനായി. മാപ്പിള കലകള്‍ക്കും മാപ്പിള പാട്ടിനും ജീവിതം സമര്‍പ്പിച്ച അബ്ദുല്ല അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സാമൂഹിക - സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.
ഏതാനും ദിവസം മുമ്പ് മംഗലാപുരത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രിയില്‍ നിന്നും വീട്ടില്‍ വന്നത്. പരേതനായ അഹ് മദ് കുട്ടി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: അല്‍ത്താഫ്, ഹസീന, റസീന, പരേതനായ അജ്മല്‍. മരുമകന്‍: സാജിദ് അംഗഡിമുഗര്‍ (ദുബൈ). സഹോദരങ്ങള്‍: ഹംസ, മുഹമ്മദ്, ഖദീജ. മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിയോടെ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Mogral, Obituary, Kasaragod, Hospital, Treatment, M.K Abdulla Thanima.