മുംബൈയില്‍ നിന്നുള്ള ബസ് യാത്രക്കിടെ തളങ്കര സ്വദേശി കുഴഞ്ഞുവീണു മരിച്ചു
May 24, 2015, 15:59 IST
തളങ്കര: (www.kasargodvartha.com 24/05/2015) മുംബൈയില്‍ നിന്നുള്ള ബസ് യാത്രക്കിടെ തളങ്കര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തളങ്കര പടിഞ്ഞാറിലെ സഫ മഹലില്‍ പരേതനായ അബ്ദുല്ല-കുഞ്ഞാമിന ദമ്പതികളുടെ മകന്‍ അബ്ദുര്‍ റസാഖ് (61) ആണ് കുഴഞ്ഞുവീണു മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരി ഭര്‍ത്താവിനെ കാണാന്‍ നാല് ദിവസം മുമ്പ് ഭാര്യ മൈമൂനയോടൊപ്പം പോയതായിരുന്നു അബ്ദുര്‍ റസാഖ്. ഞായറാഴ്ച തിരിച്ചുവരുന്നതിനിടെ പൂനെയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയും സഹോദരനും ട്രെയിനിലാണ് നാട്ടിലേക്ക് പുറപ്പെട്ടത്. അബ്ദുര്‍ റസാഖ് ബസില്‍ വരികയായിരുന്നു. മുംബൈയിലും ഗള്‍ഫിലും ഏറെ കാലം വ്യാപാരിയായിരുന്നു മരിച്ച അബ്ദുര്‍ റസാഖ്. മക്കള്‍: സമീര്‍, റഫീഖ്, യാസര്‍ (മൂവരും ദുബൈ), അഷ്‌റഫ്, ഇല്യാസ് (ദുബൈ), ഷമീമ, ജമാല്‍ (ദുബൈ). മരുമക്കള്‍: ഷംസീറ, ഹഫ്‌സീന, ഫരീദ, ബാസിത.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, ഖദീജ. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Thalangara, kasaragod, Kerala, Death, Mumbai, Bus, Obituary, Hospital, Heart Attack, Hospitalized, Travelling, Abdul Razaq, Thalangara native dies after Cardiac arrest.
Advertisement: