ഭര്‍തൃമാതാവിന് പിറകെ മരുമകളും മരിച്ചു
Jun 15, 2016, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2016) ഭര്‍തൃമാതാവിന് പിറകെ മരുമകളും മരണത്തിന് കീഴടങ്ങി. തളങ്കര ബാങ്കോട്ടെ അബ്ദുല്‍ മുനീറിന്റെ ഭാര്യ ഫൗസിയ(42) ആണ് മരിച്ചത്. അണങ്കൂര്‍ പള്ളിക്കാല്‍ അബ്ദുല്ല - ബീഫാത്വിമ ദമ്പതികളുടെ മകളാണ് ഫൗസിയ. ഫൗസിയയുടെ ഭര്‍തൃമാതാവ് നഫീസ (62) അഞ്ചുദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഫൗസിയ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇവരുടെ രോഗ ശാന്തിക്കായി ആശുപത്രിയില്‍ ഖുറാന്‍ ഓതിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീണാണ് നഫീസ മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫൗസിയ ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. മക്കള്‍: റുക്‌സാന, റുബീന, റംസാന, റാഹില്‍. മരുമക്കള്‍: മന്‍സൂര്‍, സാജിര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഹാരിസ്, സാബിറ, താഹിറ.

Keywords: Obituary, Died, Hospital, Bangod, Wife, Nafeesa, Tuesday, Treatment, Fousia, Rubeena, Ramsana.