ടെമ്പോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 7, 2016, 08:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07/02/2016) ടെമ്പോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മടക്കര പതിക്കാലിലെ വേണുഗോപാല്‍-മാധവി ദമ്പതികളുടെ മകനായ വി വി വിജിലേഷ്(32) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മടക്കരയില്‍ ജോലിക്കിടെ വിജിലേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിജിലേഷിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി. ടെമ്പോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന വിജിലേഷ് നല്ലൊരു കബഡി താരം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ വിജിലേഷിന്റെ മരണം കായികമേഖലയ്ക്കും കനത്ത നഷ്ടമായിരിക്കുകയാണ്. പതിക്കാല്‍ പാട്യം ക്ലബിന് വേണ്ടിയാണ് വിജിലേഷ് കബഡി മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നത്. ഭാര്യ: രമ്യ. അഭിനവ് ഏകമകനാണ്. സഹോദരി: വിജിന.

Keywords: Cheruvathur, Kerala, Death, Obituary, Driver, Kasaragod, Tempo driver Vigilesh passes away.